Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pala General Hospital

Kottayam

പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ്‌​രോ​ഗ​ചി​കി​ത്സ​യ്ക്ക് ഡോ​ക്‌​ട​ര്‍​മാ​രി​ല്ല

പാ​ലാ: കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ്‌​രോ​ഗ​ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്‌​ട​ർ​മാ​ർ ഇ​ല്ലാ​താ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഡോ​ക്‌​ട​ര്‍​മാ​രെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി സം​ജാ​ത​മാ​യ​ത്. ഹൃ​ദ്‌​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ പ​രി​ശോ​ധ​നാ​യ​ന്ത്ര​ങ്ങ​ളും കെ​ട്ടി​ട​വും പൊ​ടി​പി​ടി​ച്ചു​കി​ട​ക്കു​ന്ന സ്ഥി​തി​യി​ലാ​യി. മു​മ്പ് നി​ര​വ​ധി ഡോ​ക്‌​ട​ര്‍​മാ​ര്‍ ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഇ​വ​രെ മാ​റ്റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം​വ​രെ ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് എ​ത്തി​യി​രു​ന്ന​തി​നാ​ല്‍ ഒ​പി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ ​ഡോ​ക്‌​ട​ര്‍ വി​ര​മി​ച്ച​തോ​ടെ അ​തും നി​ല​ച്ചു. എം​പി ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി വാ​ങ്ങി​യ എ​ക്കോ മെ​ഷീ​ന്‍ ഉ​പ​യോ​ഗ​ര​ഹി​ത​മാ​യി. സ​മീ​പ​പ്ര​ദേ​ശ​ത്ത് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ക ഹൃ​ദ്‌​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​മാ​യി​രു​ന്നു പാ​ലാ​യി​ലേ​ത്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ്‌​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​ത്ത് ലാ​ബ് ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​ക്കി. എ​ന്നാ​ല്‍, കാ​ത്ത് ലാ​ബ് വ​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഉ​ണ്ടാ​യി​രു​ന്ന ഒ​പി വി​ഭാ​ഗം കൂ​ടി ഇ​ല്ലാ​താ​യി.

കാ​ത്ത് ലാ​ബി​നു മാ​ത്ര​മാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ടം വെ​റു​തേ കി​ട​ക്കു​ക​യാ​ണ്. ഒ​പി വി​ഭാ​ഗ​മെ​ങ്കി​ലും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ഡോ​ക്‌​ട​ര്‍ ത​സ്തി​ക​ക​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തേ​വ​രെ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. രോ​ഗി​ക​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും ഡോ​ക്‌​ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് ന​ഗ​ര​സ​ഭ ഉ​ട​ന്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ദി​യാ ബി​നു പ​റ​ഞ്ഞു.

Latest News

Corehub Up